കൊച്ചി: ഹാർഡ്വെയർ മേഖലയിൽ നൂതനാശയങ്ങൾക്ക് ധനസഹായ പദ്ധതിയായ നിധി പ്രയാസിലേക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷ ക്ഷണിച്ചു. മികച്ച ആശയങ്ങളുടെ ഉത്പന്നമാതൃകകൾ ഉണ്ടാക്കുന്നതിന് 10 ലക്ഷം രൂപവരെ ലഭിക്കുന്നതാണ് പദ്ധതി. ഹാർഡ്വെയർ മേഖലയിലുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
ഈ പദ്ധതിവഴി സഹായം ലഭിക്കാനാഗ്രഹിക്കുന്ന യുവസംരംഭകർ ജനുവരി 10ന് മുമ്പായി https://startupmission.kerala.gov.in/nidipravas എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പാണ് നിധി പ്രയാസ് പദ്ധതി നടപ്പാക്കുന്നത്. ധനസഹായം ലഭിച്ച് ഒന്നരവർഷത്തിനുള്ളിൽ മാതൃക തയ്യാറാക്കി നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |