കൊച്ചി: ജില്ലയിൽ ഇന്നലെ 455 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 453 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 567പേർ രോഗമുക്തി നേടി. 639പേരെ കൂടി നിരീക്ഷണത്തിലാക്കിയതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 10,797 ആയി. ഇന്നലെ ടി.പി.ആർ 4.90ശതമാനമാണ്. 3,464പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായുള്ളത്. 54,46,793 ഡോസ് വാക്സിനാണ് നൽകിയത്. 30,32,532 ആദ്യ ഡോസ് വാക്സിനും, 24,14,261 സെക്കന്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 48,95,427 ഡോസ് കോവിഷീൽഡും, 5,34,987 ഡോസ് കോവാക്സിനും, 16,379 ഡോസ് സ്പുട്നിക് വാക്സിനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |