SignIn
Kerala Kaumudi Online
Friday, 26 April 2024 12.05 PM IST

രാഷ്ട്രപതിയ്ക്ക്  ഡീലിറ്റ്  നൽകരുതെന്നുള്ള തീരുമാനം സർവകലാശാലയുടേതോ?  വ്യക്തമാക്കണമെന്ന് വി മുരളീധരൻ

v-muralidharan

തിരുവനന്തപുരം: രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നൽകരുതെന്നുള്ള തീരുമാനം കേരള സർവകലാശാല സ്വീകരിച്ചിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സർവകലാശാല ഡീലിറ്റ് നൽകുന്നതിൽ ഇടപെടാൻ സർക്കാരിന് യാതൊരു അവകാശവുമില്ല. അങ്ങനെ ഇടപെട്ടുവെങ്കിൽ അത് അധികാര ദുർവിനിയോഗമാണെന്നും മുരളീധരൻ ആരോപിച്ചു.

രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നൽകരുതെന്ന് കേരള സർവകലാശാല തീരുമാനിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വ്യക്തമാക്കണം. ഡീലിറ്റ് നൽകുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സർവകലാശാലയാണ്. സർവകലാശാലയുടെ തീരുമാനത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നും മുരളീധരൻ പറഞ്ഞു.

വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സ‌ർക്കാരുമായുള്ള തർക്കത്തെക്കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വളരെ ഗൗരവമുള്ള വിഷയങ്ങളാണ് ഉന്നയിച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സർവകലാശാലയ്ക്ക് മാത്രമാണ് ഓണററി ഡീലിറ്റ് നൽകാനുള്ള അധികാരം. അതിനകത്ത് സംസ്ഥാന സർക്കാരിന്റെ ഒരു ഇടപെടലുമുണ്ടാകാൻ പാടില്ല. രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നൽകാനുള്ള ഗവർണറുടെ ശുപാർശ തള്ളിക്കളയാനുള്ള തീരുമാനം സർക്കാർ ഏത് തരത്തിൽ എടുത്തു എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. വൈസ് ചാൻസലർ പറഞ്ഞത് സർക്കാരിന്റെ അനുവാദമില്ലെന്നാണ്. ഇതിൽ വ്യക്ത വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ് ചോദ്യങ്ങൾ സർക്കാരിനോട് ചെന്നിത്തല ചോദിക്കുകയും ചെയ്തു.

1.ഇന്ത്യൻ പ്രസിഡന്റിന് ഓണററി ഡീലിറ്റ് നൽകാനുള്ള ശുപാർശ സംസ്ഥാന ഗവർണർ ചാൻസലർ എന്നുള്ള നിലയിൽ കേരള സർവകലാശാല വിസിയ്ക്ക് നൽകിയിരുന്നോ? ശുപാർശ എന്ന് നൽകി?

2. രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നൽകാനുള്ള ചാൻസലറുടെ നിർദേശത്തെ സംസ്ഥാന സ‌ർക്കാർ ഇടപെട്ട് വൈസ് ചാൻസലറെ കൊണ്ട് നിരാകരിപ്പിച്ചിട്ടുണ്ടോ?

3.രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നൽകാനുള്ള ചാൻസലറുടെ ശുപാർശ സാധാരണ ഗതിയിൽ സിൻഡിക്കേറ്റിന്റെ പരിഗണനയിൽ വയ്ക്കേണ്ടതാണ്. ഇതിന് പകരം സർക്കാരിന്റെ അഭിപ്രായം തേടാൻ കേരള വിസിയ്ക്ക് എന്ത് അധികാരമാണുള്ളത്? ഏത് നിയമത്തിന്റെ പിൻബലത്തിലാണ് കേരള സർവകലാശാലയുടെ വൈസ് ചാൻസലർ സർക്കാരിന്റ അനുവാദം തേടിയത്?

4. ഇത്തരത്തിലുള്ള ഓണററി ഡീലിറ്റ് നൽകുന്ന കാര്യത്തിൽ സംസ്ഥാന സ‌ർക്കാരിന് എന്ത് നിയമപരമായ അധികാരമാണുള്ളത്?

സംസ്ഥാന സ‌ർക്കാരിന് ഈ കാര്യത്തിൽ യാതൊരു അധികാരവുമില്ല. ഈ കാര്യങ്ങൾ എല്ലാം തീരുമാനിക്കേണ്ടത് സിൻഡിക്കേറ്റും സെനറ്റിൽ വച്ചുമാണ്. അവസാനം ചാൻസലർ അസൻഡ് കൊടുത്താൽ മാത്രമേ ഓണററി ഡീലിറ്റ് നൽകാൻ കഴിയുകയുള്ളൂ.

5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി വിസി മൂന്ന് പേർക്ക് ഡീലിറ്റ് നൽകാനുള്ള തീരുമാനം ഗവർണറുടെ അനുമതിയ്ക്ക് വേണ്ടി സമർപ്പിച്ചിരുന്നോ? ആ മൂന്ന് പേരുടെ പേരുകൾ പ്രസിദ്ധപ്പെടുത്തുമോ?

6.ഈ പട്ടികയ്ക്ക് ഗവർണർ അഡൻഡ് നൽകാതെ ആ ഫയൽ മാറ്റിവയ്ച്ചു എന്ന കാര്യം യൂണിവേഴ്സിറ്റിയ്ക്ക് ബോധ്യമുണ്ടോ?

ഗവർണറുമായി എന്തു കാര്യങ്ങളിലാണ് തർക്കമുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവർ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വി മുരളീധരന്റെ പ്രതികരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V MURALIDHARAN, D-LIT, PRESIDENT, KERALA, UNIVERSITY, GOVERNMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.