SignIn
Kerala Kaumudi Online
Friday, 20 September 2024 12.08 AM IST

ഐ.സി.എ.ഐ ഭവന് ഉപരാഷ്ട്രപതി ശിലയിടും

Increase Font Size Decrease Font Size Print Page
venkaih

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ എറണാകുളം ശാഖയുടെ പുതിയ മന്ദിരത്തിന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു 3ന് ശിലാസ്ഥാപനം നടത്തും. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, വ്യവസായമന്ത്രി പി. രാജീവ് എന്നിവർ പങ്കെടുക്കും.

ഇൻസ്റ്റിറ്റ്യൂട്ട് ദേശീയ പ്രസിഡന്റ് നിഹാർ ജംബുസാരിയ, വൈസ് പ്രസിഡന്റ് ദേബാശിഷ് മിത്ര, തോമസ് ചാഴിക്കാടൻ എം.പി., ഹൈബി ഈഡൻ എം.പി., മേയർ അഡ്വ.എം.അനിൽകുമാർ, ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫഷണൽ കമ്മിറ്റി ചെയർമാൻ ബാബു എബ്രഹാം കള്ളിവയലിൽ, കൊച്ചി ശാഖ പ്രസിഡന്റ് രഞ്ജിത് വാര്യർ എന്നിവർ പ്രസംഗിക്കും.

എറണാകുളം ചിറ്റൂർ റോഡിൽ ഇയ്യാട്ടുമുക്കിന് സമീപത്തെ 45 സെന്റ് സ്ഥലത്താണ് 45,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഏഴരക്കോടി രൂപ ചെലവിൽ കെട്ടിടം നിർമ്മിക്കുന്നത്. സി.എ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ കേന്ദ്രസമിതി അംഗം ബാബു എബ്രഹാം കള്ളവയലിൽ, ദക്ഷിണേന്ത്യൻ കൗൺസിൽ അംഗം ജോമോൻ കെ. ജോർജ്, കൊച്ചി ശാഖാ പ്രസിഡന്റ് രഞ്ജിത് വാര്യർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ ദേശീയ സമ്മേളനം 3, 4 തിയതികളിൽ ഗ്രാൻഡ് ഹയാത്തിൽ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, ICAI, VENKAIH NAIDU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.