SignIn
Kerala Kaumudi Online
Friday, 26 April 2024 6.26 PM IST

കൊള്ളാമോ, കുടിവെള്ളം ? സ്കൂളുകളിലും ഇനി പരിശോധിക്കാം

radha
ജലഗുണനിലവാര പരിശോധന ലാബ് ജില്ലാതല ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കുന്നു

തൃശൂർ: വേനൽക്കാലം തുടങ്ങിയതോടെ ശുദ്ധജലക്ഷാമം പരിഹരിക്കാനും വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും ജലജന്യരോഗങ്ങളുടെ വ്യാപനം തടയാനും ലക്ഷ്യമിട്ട് ഹയർ സെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലാബുകൾ ഒരുങ്ങുന്നു. ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തിയാണ് ജലഗുണനിലവാര ലാബുകൾ സ്ഥാപിക്കുന്ന പദ്ധതി തുടങ്ങിയത്.

ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എം.എൽ.എമാരുടെ പ്രത്യേക വികസന നിധിയിൽ നിന്നാണ് പദ്ധതിക്കായി തുക കണ്ടെത്തുന്നത്. ജനുവരി അവസാനത്തോടെ സ്‌കൂളുകളിൽ പരിശോധന വ്യാപകമാക്കാമെന്ന പ്രതീക്ഷയിലാണ് ഹരിത കേരള മിഷൻ. കെമിസ്ട്രി അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കെമിസ്ട്രി പഠിക്കുന്ന വിദ്യാർത്ഥികളാകും ഈ പരിശോധനകൾ നടത്തുക.

കിണർ ജലം ഉൾപ്പെടെയുള്ള ജലസ്രോതസുകളിലെ മലിനീകരണം സംബന്ധിച്ച് പഠനവും ഇതോടൊപ്പം ഓരോ സ്‌കൂളുകളിലും ഐ.ടി മിഷന്റെ സഹായത്തോടെ നടത്തും. അടിയന്തരമായി ജലപരിശോധന നടത്തേണ്ട സ്ഥലങ്ങൾ പഞ്ചായത്ത് കമ്മിറ്റി നിശ്ചയിച്ച ശേഷം വെള്ളം പരിശോധനയ്ക്ക് എടുത്ത് സൗജന്യമായി പരിശോധനാഫലം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പരിഹാരമാർഗങ്ങളും നൽകും. പ്രത്യേകം സ്ഥലങ്ങളിലെ മാലിന്യപ്രശ്‌നങ്ങൾ പഠിക്കും. ജില്ലാതല ഉദ്ഘാടനം ദേശമംഗലം ഹയർ സെക്കൻഡറി സ്‌കൂളിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ കഴിഞ്ഞദിവസം നിർവഹിച്ചു.

ആയിരം ടെസ്റ്റുകൾ നടത്താനുളള റീ ഏജന്റുകൾ വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. കളക്‌ഷൻ ബോട്ടിലുകളും സ്‌കൂളുകളിലുണ്ട്. കെമിസ്ട്രി പഠിക്കുന്ന പ്‌ളസ് വൺ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമാണ് പരിശീലനം നൽകുന്നത്.

- പി.എസ്. ജയകുമാർ, ജില്ലാ കോ- ഓർഡിനേറ്റർ,

ഹരിതകേരളം മിഷൻ

  • പെരുമഴക്കാലത്തെ മാലിന്യം

മുൻവർഷങ്ങളേക്കാൾ കൂടുതൽ മഴലഭിച്ച വർഷമാണ് കടന്നുപോയത്. അതിനാൽ ഭക്ഷ്യവിഷബാധ ഒഴിവാക്കാനും ജലജന്യ രോഗങ്ങൾ തടയാനുമായി ചില ജില്ലകളിൽ ആരോഗ്യവകുപ്പ് കഴിഞ്ഞമാസങ്ങളിൽ വ്യാപകപരിശോധനയ്ക്ക് പദ്ധതികൾ ഒരുക്കിയിരുന്നു. മലിനമായ ആഹാരത്തിലൂടെ പകരുന്ന വയറിളക്ക രോഗങ്ങൾക്കു പുറമെ കോളറ, ഷിഗെല്ല, അമീബിയാസിസ്, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ കൂടി പ്രതിരോധിക്കുകയായിരുന്നു ലക്ഷ്യം. ഭക്ഷ്യവിഷബാധകൾക്ക് കുടുംബത്തിലെ ചടങ്ങുകളിലെയും വിവാഹ സത്കാരങ്ങളിലെയും ഭക്ഷണം ഉൾപ്പെടെ വില്ലനായി മാറുന്നുണ്ട്. ഐസ്‌ക്രീം, സിപ് അപ്, ജൂസുകൾ തുടങ്ങിയവയും രോഗം വരുത്തിവച്ചിട്ടുണ്ട്. ജില്ലയിൽ കുടിവെള്ള പരിശോധനകളിൽ ഇ- കോളി, കോളിഫോം, വിബ്രിയോ കോളറ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുമുണ്ട്.

  • പ്രവർത്തനം ആരംഭിക്കുന്നത്:
  • 8 നിയോജക മണ്ഡലങ്ങൾ:
  • 54 ഹയർ സെക്കന്ററി സ്കൂളുകൾ

പരിശോധിക്കുന്നത്:

  • ജലത്തിന്റെ നിറം
  • ഗന്ധം
  • പി.എച്ച് മൂല്യം
  • വൈദ്യുത ചാലകത
  • ലവണ സാന്നിദ്ധ്യം
  • ഖര പദാർത്ഥങ്ങളുടെ അളവ്
  • നൈട്രേറ്റിന്റെ അളവ്
  • അമോണിയയുടെ അളവ്
  • കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.