SignIn
Kerala Kaumudi Online
Friday, 26 April 2024 4.43 PM IST

എം എൽ എക്ക് പോലും പൊലീസിൽ നിന്ന് നീതി ലഭിക്കുന്നില്ല, ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി സി പി എം സമ്മേളനം, ചൈനയുടെ നിലപാടുകൾക്കെതിരെയും വിമർശനം

cpm-pinarayi

കൊല്ലം: സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം കൊല്ലം ജില്ലാ സമ്മേളനം. സംസ്ഥാനത്തെ പൊലീസിന്റെ പ്രവർത്തനങ്ങൾ പോരാ എന്നും പ്രാദേശിക പാർട്ടി നേതാക്കൾക്ക് പോലും സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കയറാൻ സാധിക്കുന്നില്ലെന്നും സമ്മേളനത്തിൽ ആക്ഷേപമുയ‌ർന്നു.

സമ്മേളനത്തിൽ സംസാരിച്ച മുൻ എം എൽ എ അയിഷ പോറ്റി പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഒരു ജനപ്രതിനിധി ആയിരുന്ന തനിക്ക് പോലും പൊലീസിൽ നിന്ന് നീതി നിഷേധിക്കപ്പെടുന്ന അനുഭവം ഉണ്ടായെന്നും അപ്പോൾ സാധാരണ ജനങ്ങളുടെ കാര്യം പറയണോ എന്നും അവർ ചോദിച്ചു.

തുടർഭരണത്തിൽ അഹങ്കരിക്കരുതെന്നും നേതാക്കൾക്ക് മസിലു പിടുത്തം വേണ്ടെന്നും പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള ജില്ലാ നേതാക്കൾക്ക് താക്കീത് നൽകി. സമ്മേളനത്തില്‍ ചൈനയുടെ നിലപാടുകൾക്കെതിരെയും വിമർശനങ്ങൾ ഉയർന്നു. ചൈന പിന്തുടരുന്നത് മുതലാളിത്തവും ജനാധിപത്യ വിരുദ്ധതയുമാണെന്നും ചൈനയുടെ ഉയർച്ച പാർട്ടി അഭിമാനമായി കാണേണ്ടതില്ലെന്നും സമ്മേളനത്തിൽ അഭിപ്രായം ഉയർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM, KERALA POLICE, KERALA, KOLLAM, HOME MINISTRY, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.