പത്തനംതിട്ട : ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ എട്ടാംക്ലാസു മുതൽ 12ാം ക്ലാസു വരെയുള്ള വിദ്യാർത്ഥികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരം നടത്തും. മത്സരം 10ന് നടക്കും. മത്സര വിഷയം: ഇൻക്ലൂസീവ് ആൻഡ് പാർട്ടിസിപ്പേറ്ററി ഇലക്ഷൻ.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്ത് ജനുവരി 25ന് നാഷണൽ വോട്ടേഴ്സ് ഡേയോട് അനുബന്ധിച്ച് ഇലക്ഷൻവകുപ്പ് സംഘടിപ്പിക്കുന്ന ചടങ്ങിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. കൂടുതൽ വിവരത്തിന് ജില്ലാഇലക്ഷൻ വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 04682320940.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |