SignIn
Kerala Kaumudi Online
Saturday, 27 April 2024 6.39 AM IST

15നും 18നും ഇടയിൽ ഒരു ലക്ഷം പേർ; വാക്സിനേഷന് 100 കേന്ദ്രങ്ങൾ

t

 വരുന്ന പത്തിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കണം

കൊല്ലം: ജി​ല്ലയി​ൽ 15നും 18നും ഇടയിൽ പ്രായമുള്ള ഒരു ലക്ഷം പേർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

മുതിർന്നവർക്കുള്ള വാക്സിനേഷൻ നടക്കുന്ന 100 ഓളം സെന്ററുകളിൽ തന്നെയാണ് ഇവർക്കും വാക്സിൻ നൽകുന്നത്. സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നിന്നാണ് ഈ പ്രായപരിധിയിൽ ഉള്ളവരുടെ വിവരങ്ങൾ ശേഖരിച്ചത്. ഈമാസം 10നുള്ളിൽ പൂർത്തീകരിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. അതിനുള്ളിൽ എത്താത്തവരുടെ വിവരങ്ങൾ സ്കൂൾ, കോളേജ് അധികൃതർക്ക് കൈമാറും. വാക്സിൻ എടുക്കാത്തവരെ വാർഡ്തല ജാഗ്രത സമിതികൾ വഴിയും കണ്ടെത്തും. നിലവിൽ രണ്ടാം ഡോസിന് പുറമേ കുട്ടികൾ കൂടി എത്തുന്നതിനാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കൂടുതൽ സ്റ്റാഫ് നഴ്സുമാരെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെയും നിയോഗിച്ചിട്ടുണ്ട്.

 രജിസ്റ്രർ ചെയ്തത് 540 പേർ


15നും 18നും ഇടയിൽ പ്രായമുള്ള 540 പേർ മാത്രമാണ് ഇന്നലെ വൈകിട്ടു വരെ വാക്സിനേഷനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്തത്. ബുക്ക് ചെയ്യാത്തവർക്കും വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാം.

 വാക്സിനേഷൻ ഇഴയുന്നു

രണ്ടാം ഡോസ് വാക്സിനേഷൻ ഇഴയുകയാണ്. ഇന്നലെ 524 പേർ മാത്രമാണ് വാക്സിനെടുത്തത്. ജില്ലയിൽ 20.11 ലക്ഷം പേർ ആദ്യ ഡോസ് സ്വീകരിച്ചു. 16.51 ലക്ഷം പേർ മാത്രമാണ് രണ്ടാം ഡോസ് എടുത്തത്. രണ്ടാം ഡോസ് എടുക്കാത്തവരുടെ വിവരങ്ങൾ വാർഡ്തല ജാഗ്രത സമിതികൾ കൈമാറിയുണ്ട്. ഇവർ ഈ പട്ടികയുമായി ഗൃഹസമ്പർക്കം നടത്തുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.