കരീംനഗർ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് തെലങ്കാന ബി.ജെ.പി അദ്ധ്യക്ഷ്യൻ ബണ്ഡി സഞ്ജയ് കുമാർ എം.പി അറസ്റ്റിൽ.
ജോലികൾക്ക് മേഖല തിരിച്ചുള്ള സമ്പ്രദായം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരായിരുന്നു പ്രതിഷേധം. കരീം നഗറിലെ ഓഫീസിൽ ഞായറാഴ്ച രാത്രി ഒമ്പത് മുതൽ ഇന്നലെ രാവിലെ അഞ്ച് വരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥലം എം.പി കൂടിയായ കുമാറിനെയും പാർട്ടി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധത്തിനും പാർട്ടി പ്രവർത്തകരുടെ കൂടിച്ചേരലിനും ഔദ്യോഗിക അനുമതി വാങ്ങിയിട്ടില്ലെന്നും ഇത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |