കൊച്ചി: കോർപ്പറേഷൻ പ്രദേശങ്ങളിലെയും ചേരാനല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ടി.ജെ.വിനോദ് എം.എൽ.എ പറഞ്ഞു. പുതുക്കലവട്ടം, പനമ്പിള്ളി നഗർ ജോർജ് ഈഡൻ റോഡ് പരിസരം, എളമക്കര, കലൂർ, മാക്കാപറമ്പ്, വടുതല, പച്ചാളം, ഐലൻഡ് വാത്തുരുത്തി എന്നിവിടങ്ങളിലും ചേരാനല്ലൂർ പഞ്ചായത്തിലെ 1, 2, 3, 4, 6, 7, 8, 9, 10, 13, 17 എന്നീ വാർഡുകളിലും ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. ജലഅതോറിട്ടി ഉദ്യോഗസ്ഥരുടെ നിസംഗതയും അനാസ്ഥയുമാണ് പ്രശ്നം വഷളാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പരാതി നൽകിയതായി എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |