കരുനാഗപ്പള്ളി: ചെറിയഴീക്കൽ ഫുട്ബാൾ അസോസിയേഷന്റെ 41ാം ഫുട്ബാൾ മേളയിൽ സാരഥി ചേർത്തല ജേതാക്കളായി. ആവേശഭരിതമായ ഫൈനൽ മത്സരത്തിൽ ആതിഥേയരായ സി.എഫ്.എ ചെറിയഴീക്കലിനെ രണ്ട് ഗോളുകൾക്കാണ് സാരഥി പരാജയപ്പെടുത്തിയത്. മത്സരം കാണാൻ നൂറുകണക്കിന് കായികപ്രേമികളാണ് സി.എഫ്.എ ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ എത്തിച്ചേർന്നത്. വിജയികൾക്ക് സി.ആർ. മഹേഷ് എം.എൽ.എ ട്രോഫിയും ഐ.ആർ.ഇ ചീഫ് മാനേജർ ഭക്തദർശൻ ക്യാഷ് അവാർഡും സമ്മാനിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെർളി ശ്രീകുമാർ, സി.എഫ്.എ ഭാരവാഹികളായ എസ്. ശ്രീസ്കന്ദൻ, എം.എസ്. കുമാർ, ആർ. അക്ഷയ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |