SignIn
Kerala Kaumudi Online
Saturday, 27 April 2024 6.41 AM IST

'കേരള ബദൽ സൃഷ്ടിക്കുന്നത് ആത്മാഭിമാനമുള്ള മനുഷ്യരെ"

കോഴിക്കോട്: ആത്മാഭിമാനമുള്ള മനുഷ്യരെയാണ് കേരള ബദൽ സൃഷ്ടിക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു.

സി.പി.എം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി

'നിയോ ലിബറലിസത്തിന് കേരളത്തിന്റെ ബദൽ' എന്ന വിഷയത്തിൽ കാരപ്പറമ്പിൽ ഒരുക്കിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായുരുന്നു അദ്ദേഹം. വിദ്യാഭ്യാസം, ആരോഗ്യം, സേവനം തുടങ്ങി സമസ്ത മേഖലകളിലുമുള്ള കാര്യക്ഷമമായ ഇടപെടലുകളിലൂടെ സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് കേരള ബദൽ .

നവഉദാരവത്കരണ വാദക്കാർ കേരള ബദലിനെ യഥാർത്ഥത്തിൽ ഭയക്കുകയാണ്. പാവപ്പെട്ടവർക്കു വരുമാനവും അത്യാവശ്യസേവനങ്ങളും ഉറപ്പാക്കുന്നതുവഴി അവരെ മനുഷ്യരായി ജീവിക്കാൻ സാഹചര്യമൊരുക്കുകയാണ് കേരള ബദലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി ജില്ലാ സെക്രട്ടി പി.മോഹനൻ സംസാരിച്ചു. എ.പ്രദീപ് കുമാർ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ.പിടി. അബ്ദുൾ ലത്തീഫ് സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.