SignIn
Kerala Kaumudi Online
Thursday, 02 May 2024 5.05 PM IST

അയ്യന്തോൾ അമർ ജവാൻ സമർപ്പണം നാളെ

1

തൃശൂർ: നവീകരിച്ച അയ്യന്തോൾ അമർ ജവാൻ സമർപ്പണം നാളെ വൈകീട്ട് 4.30ന് നടക്കുമെന്ന് എക്‌സ് സർവീസസ് ലീഗ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പരംവീർ ചക്ര നേടിയ ക്യാപ്ടൻ യോഗേന്ദ്രസിംഗ് യാദവ് സമർപ്പണം നടത്തും. കെ.കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. വി.പി. നന്ദകുമാർ, കെ.എം. പരമേശ്വരൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.

വീരജവാൻമാരുടെ സ്മരണ പുതുക്കി അനുസ്മരണച്ചടങ്ങുകളും മറ്റും വരും നാളുകളിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി എക്‌സ് സർവീസസ് ലീഗ് ജില്ലാ രക്ഷാധികാരി റിട്ട. കേണൽ എച്ച്. പത്മനാഭൻ പറഞ്ഞു. പത്രസമ്മേളനത്തിൽ കെ.കെ. ഉണ്ണിക്കൃഷ്ണൻ, ടി. മോഹൻ ദാസ്, ടി.യു. സുഭാഷ്ചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


അമർ ജവാൻ നവീകരണം
പത്തുലക്ഷം രൂപ ചെലവിലാണ് അയ്യന്തോൾ അമർ ജവാൻ നവീകരിച്ചത്. 2002ലാണ് സ്ഥാപിച്ചത്. പിന്നീട് സാമൂഹിക വിരുദ്ധരുടെ താവളമായി മാറുകയായിരുന്നു. സ്ഥലത്ത് ആവശ്യമായ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചം ഇല്ലാത്തതും സാമൂഹിക വിരുദ്ധരുടെ വിളയാട്ടത്തിന് കാരണമാകുന്നുണ്ട്. കൂടുതൽ എൽ.ഇ.ഡി ലൈറ്റുകളും മറ്റും സ്ഥാപിച്ചു കഴിഞ്ഞു. പ്രധാന വഴിയിലൂടെ മാത്രം അകത്തേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.