പാലാ: തപാൽ വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ മേള നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ നടത്തും. ആധാർ മേള , പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് , സ്ഥിര നിക്ഷേപങ്ങൾ, പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിനുള്ള കേന്ദ്ര പദ്ധതിയായ സുകന്യ സമൃദ്ധി യോജന , പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഡിജിറ്റൽ അക്കൗണ്ടുകൾ എന്നിവ തുടങ്ങുന്നതിന് അവസരമൊരുക്കും. ആധാർ തെറ്റുകൾ തിരുത്താൻ അനുബന്ധ രേഖകൾ കൊണ്ടുവരണം. ഫോൺ : 04822 212239
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |