ചേർപ്പ്: വല്ലച്ചിറ ചാപ്പക്കായൽ റിമംബറൻസ് തിയറ്റർ ഗ്രൂപ്പ് ജോസ് ചിറമ്മൽ നാടകദ്വീപിൽ അരങ്ങുണരുന്നു. പ്രമുഖ നാടക പ്രവർത്തകൻ ശശിധരൻ നടുവിൽ തിരഞ്ഞെടുത്ത പത്ത് നാടകങ്ങളാണ് ജനുവരി പത്തുമുതൽ അരങ്ങിലെത്തുക.
10 മുതൽ 15 വരെ ദിവസവും രണ്ട് നാടകങ്ങൾ വൈകീട്ട് ഏഴ് മുതൽ അവതരിപ്പിക്കും. നാടകദ്വീപിലെ ആദ്യ അവതരണങ്ങൾക്ക് ശേഷം പിന്നീട് ഓരോ സംഘങ്ങളും വിവിധ ജില്ലകളിൽ പത്തോളം വേദികളിൽ നാടകങ്ങൾ അവതരിപ്പിക്കും. ഇതോടെ 100 നാടക അവതരണങ്ങളാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നതെന്ന് ശശിധരൻ നടുവിൽ പറഞ്ഞു.
നാടകങ്ങൾക്കാവശ്യമായ സെറ്റ്, സംഗീതം, രംഗ ഉപകരണങ്ങൾ, പരിശീലനച്ചെലവ്, ഭക്ഷണം, വസ്ത്ര പരിവേഷം, ലൈറ്റ് ഡിസൈൻ എന്നിവ നാടകദ്വീപിൽ നിന്ന് നാടക സംഘങ്ങൾക്ക് നൽകും . മന്ത്രി വി.എസ്. സുനിൽകുമാർ നാടകഅരങ്ങ് ഉദ്ഘാടനം ചെയ്യും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, പ്രഭാകരൻ പഴശ്ശി, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ജയരാജ് വാര്യർ, സുനിൽ സുഖദ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
റിയാലിറ്റി ഷോ താരം അനഘ അജയിനെ ആദരിക്കും. നാടക അവതരണ ദിവസങ്ങളിൽ നാടകവർത്തമാനത്തിന്റെ ഭാഗമായി ഡോ. സാംകുട്ടി പട്ടം കരി, പ്രോം പ്രസാദ്, പ്രമോദ് പയ്യന്നൂർ, ടി.എം. എബ്രഹാം, ശ്രീജിത്ത് രമണൻ, ജയസൂര്യ മാസ്റ്റർ എന്നിവർ വിവിധ വിഷയങ്ങളിൽ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ശശിധരൻ നടുവിൽ, സത്യജിത്ത്, ശ്രീകുമാർ പ്രജി, മനോജ് കണ്ണൂർ എന്നിവർ പങ്കെടുത്തു.
1. ലൂയി പിരാന്തലോവിന്റെ വാർ
2. ഒ.വി. വിജയന്റെ കടൽ തീരത്ത്
3. ഫ്രാങ്ക് പൗലോസിന്റെ ബ്രൗൺ മോണിംഗ്
4. ഇംഗ്ലീഷ് നാടോടിക്കഥയായ എലിക്കെണി
5. ബ്രസീലിയൻ എഴുത്തുകാരൻ ജോവാ ഗുയി മാരേസ് റോസായുടെ ഒരു നദിയുടെ മൂന്നാംകര
6. ജോൺ ഹേ കവിതയുടെ സ്വതന്ത്ര നാടകാവിഷ്കാരം മാന്ത്രിക കുപ്പായം
7. പ്രൊഫ. സാറാ ജോസഫിന്റെ തായ്ക്കുലവും മഹാശ്വേത ദേവിയുടെ ദ്രൗപദിയും
8. ഗബ്രിയേൽ ഗാർഷ്വാ മാർക്സിന്റെ എഴുതപ്പെടാത്ത കഥയായ ഭയാനകമായ തെന്തോ
9. ഫിയോദർ ദസ്തയേവ്സ്കിയുടെ മുതല
10. വില്യം ബട്ലർ യീറ്റ് സിന്റെ സാത്താനിക് ഡ്രീംസ്,
11. മാർക്ക് ട്വിയിന്റെ ഒരു രാജ്യം കടലെടുക്കുന്നതെങ്ങനെ
12. ഗബ്രിയേൽ ഗാർഷ്വാ മാർക്കേസിന്റെ മുങ്ങിമരിച്ച ഭൂലോക സുന്ദരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |