SignIn
Kerala Kaumudi Online
Saturday, 27 April 2024 6.35 AM IST

വേഗം ലുലുവിലേയ്ക്ക് ചെന്നോളൂ; വമ്പൻ ഓഫറുകൾ കാത്തിരിപ്പുണ്ട്, സ്മാർട്ട് ടിവി, വാഷിംഗ് മെഷീൻ തുടങ്ങി 100ൽപ്പരം ബ്രാൻഡുകൾക്ക് 50 ശതമാനം വരെ വിലക്കുറവ്

lulu-mall

തിരുവനന്തപുരം: പുതുവർഷം പൊടിപൊടിക്കാൻ ഷോപ്പിംഗ് തരംഗമൊരുക്കി ലുലുമാൾ. ഓഫറുകളുടെ പെരുമഴ തന്നെയാണ് തലസ്ഥാന നിവാസികൾക്കായി ലുലു സമ്മാനിച്ചിരിക്കുന്നത്. പുതുമോടിയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന മാളിൽ നിന്ന് മനസ് ആഗ്രഹിക്കുന്ന എല്ലാം തന്നെ വൻലാഭത്തിൽ സ്വന്തമാക്കാം.

നൂറിൽപ്പരം പ്രമുഖ ബ്രാൻഡുകൾക്ക് അൻപത് ശതമാനം വരെയാണ് വിലക്കുറവ്. ലുലു ഹൈപ്പർമാർക്കറ്റും ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങാൻ സാധിക്കുന്ന ലുലു കണക്ടും വമ്പിച്ച ഓഫറുകളുമായി മുന്നിലുണ്ട്. ലുലു ഫാഷൻ സ്റ്റോർലുലു സെലിബ്രേറ്റ് ഷോപ്പുകൾ എന്നിവയും ബിഗ് സെയിലിൽ ഒപ്പം നിൽക്കുന്നു.

ഇരുപത്തിനാലായിരം രൂപ വില വരുന്ന 32 ഇഞ്ച് എൽ ഇ ഡി ടിവി 63 ശതമാനം ഓഫറിൽ 8,900 രൂപയ്ക്ക് സ്വന്തമാക്കാം. ഒരു ലക്ഷം രൂപയ്ക്ക് മേൽ വിലവരുന്ന സ്മാർട്ട് ടിവി 40,900 രൂപയ്ക്ക് ലുലുവിൽ ലഭിക്കും. സ്മാർട്ട് ഫോണുകൾ, ലാപ്പ് ടോപ്പ് എന്നിവയ്ക്ക് വേറെവിടെയും ലഭിക്കാത്ത ആകർഷകമായ വിലക്കുറവ്. വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ കുക്കർ എന്നിവയ്ക്ക് 50 ശതമാനം വിലക്കുറവ്. നാൽപ്പത്തിയാറായിരം രൂപയ്ക്ക് മേൽ വിലയുള്ള എ സി ലുലുവിൽ നിന്ന് ഇരുപത്തിമൂന്നായിരം രൂപയ്ക്ക് സ്വന്തമാക്കാം. തേയില, കറിപ്പൊടികൾ, ഗോതമ്പ് പൊടി, ജാമുകൾ തുടങ്ങിയവയ്ക്കും 50 ശതമാനം ഓഫറുണ്ട്. ബഡ്‌ഷീറ്റുകൾക്ക് 68 ശതമാനം വരെയാണ് വിലക്കുറവ്. പാത്രങ്ങൾ, പ്രഷർ കുക്കർ, കുക്കിംഗ് സെറ്റ് തുടങ്ങിയ ക്രോക്കറികൾക്കും പകുതി വില നൽകിയാൽ മതി. ബ‌്രാൻഡഡ് വസ്ത്രങ്ങൾ, ആക്സസറീസ്, ബാഗുകൾ, ഫൂട്ട്‌വെയറുകൾ, ഹോം ഡെക്കോർ, ഗിഫ്‌റ്റുകൾ, ആഭരണങ്ങൾ, വാച്ചുകൾ എന്നിവയും മികച്ച ഓഫറിൽ ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LULU MALL, SHOPPING, OFFER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.