കോട്ടയം : ജില്ലയിൽ 326 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 326 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 182 പേർ രോഗമുക്തരായി. 5161 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 155 പുരുഷൻമാരും, 149 സ്ത്രീകളും, 22 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 70പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2640 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 346789 പേർ കൊവിഡ് ബാധിതരായി. 341235 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 16522പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭാ പരിധിയിലാണ് രോഗബാധ കൂടുതൽ 30 പേർക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |