ദിസ്പൂർ: ബുള്ളി ബായ് ആപ്ലിക്കേഷൻ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. അസാം സ്വദേശിയായ നീരജ് ബിഷ്ണോ (21) ആണ് അറസ്റ്റിലായത്. പ്രതി ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയാണ്. ബുള്ളി ബായ് ആപ്പ് നിർമ്മിച്ചത് ഇയാളാണെന്നാണ് വിവരം.
ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലായ ഐ.എഫ്.എസ്.ഒ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. കേസിൽ 18കാരിയായ ശ്വേത സിംഗിനെ അടക്കം മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |