പത്തനംതിട്ട: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ ഫിസയോതെറാപ്പി സേവനം തുടങ്ങി. ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസയോതെറാപ്പിസ്റ്റും പത്തനംതിട്ട റിഹാബിലറ്റേഷൻ ആൻഡ് പാലയേറ്റീവ് കെയർ സെന്ററും സംയുക്തമായാണ് നീലിമലയിൽ ഫിസയോതെറാപ്പി ക്ലിനിക്ക് തുടങ്ങിയത്. നീലിമല കയറ്റത്തിലുളള എമർജൻസി മെഡിക്കൽ സെന്ററിനോട് ചേർന്നുളള മുറികളിലാണ് ഫിസയോതെറാപ്പി സേവനം ലഭ്യമാകുക.
അതിനൂതനമായ ഇലക്ട്രോതെറാപ്പി ചികിത്സ, ആവശ്യമായ സ്പ്ലിന്റുകൾ, നത്യേന രണ്ട് ഫിസയോതെറാപ്പി ഡോക്ടർമാരുടെ സേവനം എന്നിവയാണ് ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസയോതെറാപ്പിസ്റ്റ് സൗജന്യമായി ക്ലിനിക്കിൽ തയ്യാറാക്കിയിരിക്കുന്നത്.
പി.ആർ.പി.സി രക്ഷാധികാരി കെ.പി ഉദയഭാനു ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസയേഷൻ ഒഫ് ഫിസയോതെറാപ്പിസ്റ്റ് പത്തനംതിട്ട ശാഖാപ്രസിഡന്റ് ഡോ.എസ്. നിഷാദ് , ഇന്ത്യൻ അസോസയേഷൻ ഒഫ് ഫിസയോതെറാപ്പിസ്റ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വിനോദ് രാജ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗോപകുമാർ, പി.ആർ.പി.സി സെക്രട്ടറി ശ്യാംലാൽ, ഭാരവാഹികളായ കെ.എം. എബ്രഹാം, ജയകൃഷ്ണൻ, ഡോ. വിശാൽ ജോൺസൺ, ഡോ. വിനയൻ, കോർഡനേറ്റർ എസ്. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |