പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 224 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 207091 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച മൂന്നുപേർ ഇന്നലെ മരിച്ചു. ഇന്നലെ 220 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 204454 .പത്തനംതിട്ട ജില്ലക്കാരായ 1163 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 1112 പേർ ജില്ലയിലും 51പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.ജില്ലയിൽ ആകെ 2608 പേർ നിരീക്ഷണത്തിലാണ്.ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ ആകെ 4242 സാമ്പിളുകൾ ശേഖരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |