കൊച്ചി: സിൽവർ ലൈൻ പദ്ധതിക്ക് പൂർണ പിന്തുണ നൽകാൻ എൻ.സി.പി നേതൃയോഗം തീരുമാനിച്ചു. ഭാവി കേരളത്തിന്റെ ഏറ്റവും വലിയ വികസന മുദ്രാവാക്യമായിരിക്കും സിൽവർലൈനെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്കനുകൂലമായി എല്ലാ ജില്ലകളിലും വിശദീകരണയോഗങ്ങൾ നടത്തും. പദ്ധതിക്ക് അനുമതി വൈകിപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ 25ന് ജില്ലാ കേന്ദ്രങ്ങളിലെ റെയിൽവേസ്റ്റേഷനുകൾക്കു മുന്നിൽ ധർണ സംഘടിപ്പിക്കും.
സംസ്ഥാന പ്രസിഡന്റിന്റെ ജില്ലാപര്യടന പരിപാടി 11ന് തിരുവനന്തപുരത്ത് നിന്നാരംഭിച്ച് 18ന് കാസർകോട്ട് സമാപിക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എം.എൽ.എ, വൈസ് പ്രസിഡന്റുമാരായ പി.എം. സുരേഷ് ബാബു, പി.കെ. രാജൻ, ലതികാ സുഭാഷ്, വർക്കിംഗ് കമ്മിറ്റിയംഗങ്ങളായ വർക്കല രവികുമാർ, റെജി ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |