SignIn
Kerala Kaumudi Online
Saturday, 21 September 2024 10.10 AM IST

മോൻസൺ മാവുങ്കൽ കേസ്,​ ഐജി ലക്ഷ്‌മണയുടെ സസ്പെൻഷൻ നീട്ടും, തീരുമാനം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

Increase Font Size Decrease Font Size Print Page
kk

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ കേസിൽ നടപടി നേരിടുന്ന ഐ.ജി ലക്ഷ്മണയുടെ സസ്പെൻഷൻ നീട്ടും. . ഇന്ന് ചേര്‍ന്ന ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ അവലോകന സമിതിയാണ് സസ്പെൻഷൻ നീട്ടാൻ ശുപാർശ ചെയ്തത്. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് നവംബര്‍ പത്തിനാണ് ലക്ഷ്മണയെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് വീണ്ടും അവലോകന സമിതി ചേര്‍ന്നത്. സസ്പെൻഷൻ കാലാവധി നാല് മാസം കൂടി നീട്ടാൻ അവലോകന സമിതി തീരുമാനിക്കുകയായിരുന്നു.

ലക്ഷ്മണയ്ക്കെതിരെയുള്ള ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണവും വകുപ്പ് തല അന്വേഷണവും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സസ്പെൻഷൻ നീട്ടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MONSON, MONSON MAVUNKAL CASE, IG LAXMANA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.