തിരുവനന്തപുരം:ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി വിജയം നേടിയ 7650 വിദ്യാർത്ഥികളെയും 100 ശതമാനം വിജയം നേടിയ 76 സ്കൂളുകൾക്കും പ്ളസ് ടു വിന് മുഴുവൻ മാർക്കും വാങ്ങിയ കുട്ടികളെയും അനുമോദിക്കുന്നതിനുള്ള പ്രതിഭാസംഗമം ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടക്കും.മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ വി.കെ.പ്രശാന്ത്, ഡി.കെ.മുരളി, ജി.സ്റ്റീഫൻ, ഐ.ബി.സതീഷ്, ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |