തൃപ്രയാർ: ഈ വർഷത്തെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഡയറിയിൽ തൃപ്രയാർ തേവരുടെ ചിത്രമില്ലാത്തത് വിവാദമാവുന്നു. കഴിഞ്ഞ ദിവസമാണ് ഡയറി പുറത്തിറങ്ങിയത്. ഇരുപത്തഞ്ചോളം ദേവീദേവന്മാരുടെ ചിത്രങ്ങളും പതിനഞ്ചിലധികം മുഴുവൻ പേജുകളിൽ പരസ്യങ്ങളും ഉൾപ്പെടുന്നതാണ് ഡയറി. എന്നാൽ തൃപ്രയാർ തേവരുടെ ഒരു ചിത്രം പോലും ഉൾപ്പെടുത്താത്തതാണ് വിവാദങ്ങൾക്കിടയാക്കിയത്. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള നടപടിക്കെതിരെ ഭക്തരുടെ ഭാഗത്തുനിന്നും കടുത്ത എതിർപ്പുകൾ ഉയരുന്നുണ്ട്.
ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ ക്ഷേത്രം സ്ഥിതിചെയ്യുന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും എന്നാൽ ആ അഭിമാനം കളഞ്ഞു കുളിക്കുകയാണ് ദേവസ്വം ചെയ്തതെന്നും ഭക്തർ പറയുന്നു. വർഷത്തിൽ ലക്ഷങ്ങളാണ് ക്ഷേത്രത്തിൽ നിന്നും ദേവസ്വം ബോർഡിലേക്ക് ലഭിക്കുന്നതെന്നും എന്നിട്ടും ഡയറിയിൽ തേവരുടെ ചിത്രം ഉൾപ്പെടുത്താതിരുന്നത് തെറ്റായ നടപടിയാണെന്നാണ് വിശ്വാസികളുടെ ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |