ശ്രീനഗർ: ജമ്മു പൗനി ചക് മേഖലയിൽ അജ്ഞാത ഡ്രോൺ കണ്ടെത്തി. വ്യാഴാഴ്ച രാത്രി 10.40ന് തലബ് തില്ലോയിലെ ബാങ്ക് കോളനിയിൽ താമസിക്കുന്ന ഗോപാൽ ശർമ്മയുടെ സ്ഥലത്താണ് ഡ്രോൺ പതിച്ചത്. തുടർന്ന് പൊലീസെത്തി ഡ്രോൺ പരിശോധിച്ചു. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിക്കുന്ന ചെറിയ ഡ്രോൺ ആണിതെന്നും വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |