തൊടുപുഴ : കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ (കെ.സി.ജെ.എസ്.ഒ.) സംസ്ഥാന സമ്മേളനം ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് തൊടുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇ.എ. ദിനേഷ്കുമാർ അദ്ധ്യക്ഷനാകും. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഇ.എ. ദിനേഷ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, സ്വാഗത സംഘം ചെയർമാൻ എം.എസ്. മനോഹരൻ, കൺവീനർ അബ്ദുറഹിമാൻ പുഴക്കര എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |