തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് വാഹനം സൂക്ഷിച്ച എം.സി.എഫ് കെട്ടിടത്തിൽ അതിക്രമിച്ചു കയറി പ്ലാസ്റ്റിക് മാലിന്യം നിറച്ച ചാക്കുകൾകൊണ്ട് മൂടി ചിത്രവും വീഡിയോയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി തിരൂരങ്ങാടി പൊലീസിൽ രേഖാമൂലം പരാതി നൽകി.വാഹനം സൂക്ഷിക്കാൻ പഞ്ചായത്ത് കോമ്പൗണ്ടിൽ സ്ഥലമില്ലാത്തതിനാൽ എം.സി.എഫിന് വേണ്ടി വാടകയ്ക്കെടുത്ത കെട്ടിടത്തിൽ സൂക്ഷിക്കുകയായിരുന്നു. കാറിന് ചുറ്റും മാലിന്യച്ചാക്കിട്ട് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.യിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |