കോട്ടയം: ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണിതെന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ ഒരു മണിക്കൂറിനുള്ളിൽ പിടികൂടിയ ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷ് പറഞ്ഞു. ടാക്സി ഡ്രൈവർമാരുടെയും ഓട്ടോ തൊഴിലാളികളുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് പ്രതിയെ ഉടൻ പിടികൂടാൻ സാധിച്ചത്. ഒരു പൊലീസുകാരൻ എന്ന നിലയിൽ മാത്രമല്ല ഒരു പിതാവ് എന്ന നിലയിലും താൻ അതീവ സന്തുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവമറിഞ്ഞ് നിരവധിപ്പേരാണ് എസ്.ഐയ്ക്ക് അഭിനന്ദനം അറിയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |