തിരുവനന്തപുരം: സമരത്തിന്റെ നാലാംദിനമായ ഇന്നലെ ആൾ കേരള കൊവിഡ് ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന കൊവിഡ് ബ്രിഗേഡ്സ് പി.പി.ഇ കിറ്റ് ധരിച്ച് പ്രതിഷേധിച്ചു. മുടങ്ങിക്കിടക്കുന്ന ഇൻസെന്റീവ് അനുവദിക്കുക,കൊവിഡ് സേവനം നടത്തിയവർക്ക് സ്ഥിരനിയമനം അനുവദിക്കുക,ആരോഗ്യ പരിരക്ഷ ഇൻഷ്വറൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്. സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ ശക്തമായ സമരമുറകൾ അവലംബിക്കുമെന്ന് നേതാക്കളായ ശ്രീക്കുട്ടൻ, ശ്യാം, രമ്യ, അനില, നീതു എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |