തിരുവനന്തപുരം:ഗവർണർ നിയമവിരുദ്ധമായി നിയമിച്ച കണ്ണൂർ സർവകലാശാലാ വി. സി രാജിവയ്ക്കുക, സർവകലാശാലകളിൽ പിണറായി സർക്കാരിന്റെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക, സർവകലാശാലകളിലെ അനധികൃത നിയമനം റദ്ദാക്കുക, ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദു രാജി വയ്ക്കുക, ഭരണഘടനാ ഉത്തരവാദിത്വത്തിൽ വീഴ്ചവരുത്തിയ ഗവർണ്ണർ തെറ്റുതിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഞ്ച് സർവകലാശാലകളിലേക്ക് ഈ മാസം 14ന് നിശ്ചയിച്ചിരുന്ന യൂണിവേഴ്സിറ്റി മാർച്ച് 17ലേക്ക് മാറ്റിയതായി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു. കേരള, കാലിക്കറ്റ്, എം.ജി, കാലടി, കണ്ണൂർ യൂണിവേഴ്സിറ്റികൾക്ക് മുന്നിലാണ് മാർച്ച് നടത്തുന്നതെന്നും ഹസൻ പറഞ്ഞു.
കോൺഗ്രസ് ജന്മദിന കാമ്പെയിൻ റിപ്പബ്ലിക് ദിനത്തിൽ സമാപിക്കും
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജന്മദിന കാമ്പെയിൻ 26ന് റിപ്പബ്ലിക് ദിനത്തിൽ സമാപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.
ആവേശത്തോടെയും സുതാര്യമായും കാമ്പെയിൻ ഏറ്റെടുക്കാൻ പോഷകസംഘടനാ ഭാരവാഹികളുടെ കഴിഞ്ഞ ദിവസത്തെ യോഗം തീരുമാനിച്ചു. ജന്മദിന കാമ്പെയിന്റെ ഭാഗമായി കെ.പി.സി.സി ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ച് ചരിത്ര വിജയമാക്കും. വിവിധ പോഷകസംഘടനകൾ വ്യത്യസ്ത ദിവസങ്ങളിലായി ചലഞ്ച് ഏറ്റെടുക്കും.
റിപ്പബ്ലിക് ദിനത്തിൽ മുതിർന്ന നേതാക്കൾ, എം.പിമാർ, എം.എൽ.എമാർ എന്നിങ്ങനെ നേതൃത്വമാകെ സംസ്ഥാനത്തെ കടകമ്പോളങ്ങൾ കയറിയിറങ്ങി 137 ചലഞ്ച് വിജയിപ്പിക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |