SignIn
Kerala Kaumudi Online
Friday, 26 April 2024 6.12 AM IST

ജീവിതചിത്രങ്ങളുടെ കളമെഴുത്ത്

aji

ചേർപ്പ് : അക്രിലിക്ക് പെയിന്റിംഗിന് കളമെഴുത്തിന്റെ ചാരുത പകരുകയാണ് ചേർപ്പ് ഊരകം കിസാൻ കോർണറിൽ ക്ലായിശേരി അജിൽ. അശോകൻ അജിത ദമ്പതികളുടെ മകൻ അജിൽ അമ്മാവന്മാരിൽ നിന്ന് പഠിച്ചെടുത്ത കളമെഴുത്തിനെ അക്രിലിക്കിലേക്കും കൂടി വ്യാപിപ്പിക്കുകയായിരുന്നു. പല പ്രമുഖരുടെയും ചിത്രങ്ങൾ കണ്ടാണ് അവ അക്രിലിക്ക് പെയിന്റിംഗുകളിലൂടെ ചിത്രങ്ങളാക്കുന്നത്. ജീവസ്സുറ്റ ഛായാചിത്രങ്ങളാണ് പലതും.

കൊവിഡ് കാലത്തെ ഏറെ ശ്രദ്ധയാകർഷിച്ച അനുഷ്ഠാന കലാരൂപമായ തെയ്യവും മാസ്‌ക് ധരിച്ച കുട്ടിയുമടങ്ങുന്ന ചിത്രം, പ്രകൃതി, കരിങ്കാളി, വൃദ്ധൻ തുടങ്ങിയ നിരവധി ചിത്രങ്ങൾ ചുരുങ്ങിയ കാലയളവിൽ വരച്ചവയാണ്. വരച്ച ചിത്രങ്ങൾ ഓരോ ഫ്രെയിമുകളാക്കി സ്വന്തം ചെലവിൽ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചില ചിത്രങ്ങൾ വിൽക്കാറുണ്ടെന്ന് അജിൽ പറഞ്ഞു. ഫുട്ബാൾ, കായിക രംഗത്തും സജീവമായ അജിൽ ഫുട്ബാൾ കളിക്കിടയിൽ കാലിന് ചെറിയ പരിക്ക് പറ്റിയതിനാൽ ചിത്രകലാ കളമെഴുത്തിൽ സജീവമായിരിക്കുകയാണ്. ഊരകം എ.എൽ.പി സ്‌കൂൾ, ചേർപ്പ് ഗവൺമെന്റ് ഹൈസ്‌കൂൾ, കൂർക്കഞ്ചേരി എസ്.എൻ.സ്‌കൂൾ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അജിൽ സുഹൃത്ത് വിജയരാജും ചേർന്ന് ദക്ഷാർട്ട് എന്ന പേരിൽ ഓൺലൈൻ ആർട്ട് ഗാലറിയും നടത്തുന്നുണ്ട്. പിന്നണി ഗായിക സിതാരയുടെ പുതിയ ആൽബമായ നിശാകാമികയുടെ പോസ്റ്റർ കവർ ചിത്രവും ഇവർ രൂപകൽപ്പന ചെയ്തിട്ടുണ്ട്. വരയുടെ മികവിന് അജിൽ ക്ലായിശേരിയെ ഊരകം എഎൽ.പി സ്‌കൂൾ പ്രതിഭാസംഗമത്തിൽ ആദരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, AJIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.