തിരുവനന്തപുരം: ചെറുവയ്ക്കൽ യു.പി.എസിലെ പൂർവവിദ്യാർത്ഥിയും പൊതുവിദ്യാഭാസ-തൊഴിൽ വകുപ്പ് മന്ത്രിയുമായ വി. ശിവൻകുട്ടിയ്ക്ക് ജന്മനാട്ടിൽ ആദരം. ഇന്ന് വൈകിട്ട് 5ന് ചെറുവയ്ക്കൽ യു.പി സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കടംകംപള്ളി സുരേന്ദ്രൻ എം.എൽ.എ മന്ത്രിക്ക് നാടിന്റെ സ്നേഹാദരം നൽകും. സംഘാടക സമിതി ചെയർമാൻ അലത്തുറ അനിൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ബി.സത്യൻ, കൗൺസിലർമാരായ എസ്. സുരേഷ്കുമാർ, എസ്.ആർ. ബിന്ദു, ഹെഡ്മിസ്ട്രസ് ജി.എസ്. ഉഷാകുമാരി, ഡി.സി.സി സെക്രട്ടറി ചെറുവയ്ക്കൽ പത്മകുമാർ, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം പോങ്ങുംമൂട് വിക്രമൻ, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം ആർ.ശരത്ചന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |