പത്തനംതിട്ട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ജില്ലാപ്രസിഡന്റ് ബിജിലി ജോസഫ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ചെറിയാൻ ചെന്നീർക്കര വാർഷിക റിപ്പോർട്ടും ട്രഷറാർ വിൽസൺ തുണ്ടിയത്ത് വരവുചെലവു കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്കുശേഷം റിപ്പോർട്ടും കണക്കും പാസാക്കി. എൻ.നരേന്ദ്രനാഥ് രാഷ്ട്രീയ പ്രമേയവും എം.എ.ജോൺ സംഘടനാ പ്രമേയവും അവതരിപ്പിച്ചു. എലിസബേത്ത്അബു, പഴകുളം ശിവദാസൻ, പി.എ. മീരാപിള്ള, ഏബ്രഹാം പി.ചാക്കോ, ലീലാ രാജൻ, എം.പി.മോഹനൻ, എം.എ.രാജൻ, എസ്.മധുസൂദനൻപിള്ള, കോശിമാണി, എം.ആർ.ജയപ്രസാദ്, പി.ജി.തോമസ്, രാജൻ ചൂരക്കോട്, റഹീം പന്തളം തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |