മലപ്പുറം : തിരൂർ നഗരവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ താഴെപ്പാലം അപ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. അപ്രോച്ച് റോഡ് നിർമ്മാണ പ്രവൃത്തിക്ക് തുടക്കമാ യി. 1.38 കോടി രൂപ വിനിയോഗിച്ചാണ് പ്രവൃത്തി. ആറു മാസത്തിനകം പൂർത്തീകരിക്കും. നിർമ്മാണോദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. തിരൂർ നഗരസഭ വൈസ് ചെയർമാൻ പി.രാമൻ കുട്ടി,അഡ്വ.എസ്.ഗിരീഷ്, കെ.കെ സലാം,കെ.അബൂബക്കർ,അഡ്വ.കെ.എ.പത്മകുമാർ,കൊക്കോടി മൊയ്തീൻ കുട്ടി ഹാജി, പി.കെ.കെ.തങ്ങൾ,യാസർ പയ്യോളി,കെ.പി.ഹുസൈൻ, നൗഷാദ് പരന്നേക്കാട്, യൂസഫ് പൂഴിത്തറ,സുരേഷ് ബാബു,അൻവർ പാറയിൽ,വി.പി.ഹംസ,കെ.ടി.സക്കീർ, ജംഷീർ പാറയിൽ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |