SignIn
Kerala Kaumudi Online
Saturday, 27 April 2024 6.04 AM IST

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; അവലോകന യോഗം ഉടൻ ചേരും, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും

covid-19

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 5944 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 49,547 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഒമിക്രോൺ ബാധിതരുടെ എണ്ണം 328 ആയി ഉയർന്നു.


രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം നാളെയോ മറ്റന്നാളോ ചേരും. വിദഗ്ദ്ധ സമിതിയുടെ ഉപദേശം തേടിയ ശേഷം സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കും.


അതേസമയം സംസ്ഥാനത്ത് കരുതൽ ഡോസ് വാക്‌സിനേഷൻ നാളെ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്.

രണ്ടാം ഡോസ് വാക്സിൻ എടുത്ത് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കുന്നത്. ബുക്കിംഗ് ഇന്നുമുതൽ ആരംഭിക്കും. ഒമിക്രോൺ സാഹചര്യത്തിൽ ഈ വിഭാഗക്കാരിൽ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതൽ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID 19, COVID KERALA, OMICRON, COVID DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.