പത്തനംതിട്ട: ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കോന്നി പയ്യനാമണ്ണിലാണ് സംഭവം. പയ്യനാമൺ സ്വദേശി സോണിയാണ് ഭാര്യ റീനയേയും ഏഴു വയസുള്ള മകൻ റയാനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
സോണി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. റീനയേയും റയാനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. സോണി വർഷങ്ങളോളം വിദേശത്തായിരുന്നു. റയാൻ ദത്തുപുത്രനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |