കോട്ടയം : പ്രളയ ദുരിതബാധിതരെ കാണാതെ കുമളിയിൽ സി.പി.എം സമ്മേളനത്തിന് പോയ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പുപറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. യു.ഡി.എഫ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജോസി സെബാസ്റ്റ്യൻ, പി.എ സലിം, അസീസ് ബഡായി, കുഞ്ഞ് ഇല്ലം ബള്ളിൽ, റ്റി.സി അരുൺ, ഗ്രേസമ്മാ മാത്യു ,വി.ജെ ലാലി, സാജു എം.ഫിലിപ്പ്, പി.എസ് ജയിംസ്, കെ.വി ഭാസി, സിബി കൊല്ലാട്, കെ.ജി ഹരിദാസ്, ബേബി തൊണ്ടാംകുഴി, ഫറുക്ക് പാലംപറബിൽ, സ്റ്റീഫൻ ജേക്കബ്, എസ്. രാജീവ് തുടങ്ങിയർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |