കൊച്ചി: കേരളത്തിൽ കെ-റയിൽ പദ്ധതി ധൃതി പിടിച്ച് നടപ്പാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ശിവസേന സംസ്ഥാന പ്രമുഖ് എം.എസ്.ഭുവനചന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ ശിവസേന ജില്ലാ പ്രതിനിധി സമ്മേളനവും സംസ്ഥാന ഹൈ പവർ കമ്മിറ്റി അംഗങ്ങൾക്കുള്ള സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റും ഹൈപവർ കമ്മിറ്റി അംഗവുമായ സജി തുരുത്തികുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഹൈപവർ കമ്മിറ്റി അംഗങ്ങളായ പെരിങ്ങമല അജി, വിപിൻദാസ് കൊടങ്ങോട്ട്, ബിജുവരപ്പുറത്ത് എന്നിവർ പ്രസംഗിച്ചു. പി.ആർ.ശിവൻ സ്വാഗതവും കെ.വൈ. കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |