തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെയും നാഷണൽ ഡിജിറ്റൽ ലൈബ്രറി ഒഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ യു.പി.എസ്.സി കേരള എന്ന സിവിൽ സർവീസ് വിദ്യാർത്ഥികളുടെ കൂട്ടായ്മ നടത്തുന്ന ആസ്പിരൻഷ്യ എന്ന പരിപാടി ഇന്ന് ഉച്ചയ്ക്ക് 2ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ നടക്കും. ജില്ലാ കളക്ടർ നവജ്യോത് ഖോസ ഉദ്ഘാടനം ചെയ്യും. സിവിൽ സർവീസ് ജീവിതാനുഭവങ്ങൾ സഹകരണസംഘം രജിസ്ട്രാർ പി.ബി. നൂഹ് വിദ്യാർത്ഥികളുമായി പങ്കുവയ്ക്കും. സിവിൽ സർവീസ് മേഖലയിലെ പെൺകരുത്ത് എന്ന വിഷയത്തിൽ സബ് കളക്ടർ മാധവിക്കുട്ടി സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |