കൊച്ചി: ലൂർദ് ആശുപത്രിയിലെ ഡി.ബി.എസ് സെന്ററിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി പി. രാജീവ് നിർവ്വഹിച്ചു. ഈ മാസം 10 മുതൽ 15 വരെ നടക്കുന്ന ഡി.ബി.എസ് സ്ക്രീനിംഗ് ക്യാമ്പും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പാർക്കിൻസൺസ്, ഡിസോർഡേഴ്സ് ഡിസ്റ്റോണിയ തുടങ്ങി ചലന സംബന്ധമായ രോഗം മൂലം ബുദ്ധിമുട്ടുന്നവർക്കുള്ള ചികിത്സാ പ്രക്രിയയാണ് ഡി.ബി.എസ്. ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ, ഡോ. ശ്രീറാം പ്രസാദ്, ഡോ. അർജുൻ ചാക്കോ, ഡോ. അമിത് കുമാർ, ഡോ. ഉണ്ണികൃഷ്ണൻ, മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ എന്നിവർ സംസാരിച്ചു. ജനുവരി 10 മുതൽ ജനുവരി 15 വരെ ഡോ. ശ്രീറാം പ്രസാദിന്റെ നേതൃത്വത്തിലാണ് ഡി.ബി.എസ് സ്ക്രീനിംഗ് ക്യാമ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |