കൊച്ചി: സപ്ലൈകോ സെൽഫി മത്സരം, ഓൺലൈൻ സെയിൽ, ഹോം ഡെലിവറി എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു അദ്ധ്യക്ഷനാകും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഓൺലൈൻ ഓർഡർ സ്വീകരിക്കും. മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു തുടങ്ങിയവർ പങ്കെടുക്കുമെന്ന് സപ്ലൈകോ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |