തിരുവനന്തപുരം : ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് (ഐ.എ.പി) തിരുവനന്തപുരം ബ്രാഞ്ച് സമ്മേളനം നടത്തി.ഐ.എ.പി മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.രാജു .വി.ആർ, ഡോ.സന്തോഷ് കുമാർ, ഡോ.പ്രവീൺ.കെ.എസ്,ഡോ.ബെന്നറ്റ് സൈലം,ഡോ. ശബരീനാഥൻ,ഡോ.റിയാസ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റായി ഡോ.കെ.രുഗ്മിണിയും സെക്രട്ടറിയായി ഡോ. സിബികുര്യൻ ഫിലിപ്പും ചുമതലയേറ്റു.ഡോ. ബെന്നോ ആൺട്രൂയും (ട്രഷറർ) ഡോ.കല്പന.ഡി (വൈസ് പ്രസിഡന്റ്),ഡോ. മോഹൻ ഷേണായി,ഡോ.അഞ്ചു കൺമണി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.ഐ.എ.പി ദേശീയ പ്രസിഡന്റ് ഡോ.രമേശ് കുമാർ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |