തൃശൂർ : കുത്തേറ്റു മരിച്ച എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം തൃശൂരിലും ചാലക്കുടിയിലും പൊതുദർശനത്തിന് വെച്ചു. നൂറുകണക്കിന് പേർ ആദരാഞ്ജലി അർപ്പിച്ചു. നാലേകാലോടെയാണ് മൃതദേഹം വഹിച്ചുള്ള വാഹനം തൃശൂരിലെത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം പി.കെ.ബിജു, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി.ജോസഫ്, പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ എം.എൽ.എ, പി.കെ.ഡേവിസ്, മുരളി പെരുനെല്ലി എം.എൽ.എ, കെ.വി.അബ്ദുൾഖാദർ, പ്രൊഫ.സി. രവീന്ദ്രനാഥ്, ടി.കെ.വാസു, എം.കെ.പ്രഭാകരൻ, മേരി തോമസ്, ഉഷ പ്രഭുകുമാർ, എം.ഗിരിജാദേവി, ഗ്രീഷ്മ അജയ്ഘോഷ്, പി.ബി. അനൂപ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, വി.എസ്.സുനിൽകുമാർ, പി.ബാലചന്ദ്രൻ എം.എൽ.എ, മോളി ഫ്രാൻസിസ് എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
എസ്.എഫ്.ഐ പ്രകടനം
തൃശൂർ : ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ആർ.ധീരജിനെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും യുവജനങ്ങളും പ്രകടനം നടത്തി.
നിരവധി യുവജനങ്ങൾ പ്രകടനത്തിൽ പങ്കെടുത്തു. നഗരത്തിൽ എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. നഗരംചുറ്റി പ്രകടനം നടത്തിയ ശേഷം പ്രതിഷേധയോഗവും നടത്തി. എസ്.എഫ്.ഐ പ്രതിഷേധയോഗം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ് ധീരജ് ഉദ്ഘാടനം ചെയ്തു. എം.എം മേഘന അദ്ധ്യക്ഷയായി.
ജില്ലാ സെക്രട്ടേറിയറ്റംഗം അനൂപ് മോഹൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എസ് ശ്രീരാജ്, യദു അരവിന്ദ്, സ്റ്റെജിൻ ബെന്നി, കെ.ബി വിവേക്, ഏരിയ സെക്രട്ടറി വി. എസ് യദുകൃഷ്ണ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ പ്രതിഷേധ പൊതുയോഗം ജില്ലാ പ്രസിഡന്റ് കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ.എസ് സെന്തിൽകുമാർ, ബ്ലോക്ക് സെക്രട്ടറി ആൻസൻ സി. ജോയി, വി. ഡിപിൻ ദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |