കോട്ടയം: പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സംഭവത്തിൽ 14 സോഷ്യൽ മീഡിയ കൂട്ടായ്മകൾ കണ്ടെത്തിയെങ്കിലും കൂടുതൽ ആളുകൾ പരാതിയുമായി മുന്നോട്ടു വരാത്തതിനാൽ അന്വേഷണം പ്രതിസന്ധിയിൽ. യുവതിയുടെ മൊഴിപ്രകാരം പിന്നിൽ റാക്കറ്റുകൾ പ്രവർത്തിക്കുന്നതായും ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നതായും കണ്ടെത്തിയിരുന്നു. യുവതിയുടെ ഭർത്താവിന്റെ ലാപ്ടോപ്പ്, ഫോൺ എന്നിവ പരിശോധിച്ചപ്പോൾ ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ബന്ധുക്കൾ നൽകിയ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. കേസിൽ ആറു പ്രതികളെ പിടികൂടിയിരുന്നെങ്കിലും മൂന്നു പേരേക്കൂടി കണ്ടെത്താനുണ്ട്. ഇതിൽ കൊല്ലം സ്വദേശിയായ യുവാവാണ് വിദേശത്തേക്ക് കടന്നത്. ഇയാളെ കണ്ടെത്താനായി തെരച്ചിൽ നോട്ടീസ് പുറത്തിറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |