SignIn
Kerala Kaumudi Online
Friday, 26 April 2024 6.28 PM IST

ഗോൾവാൾക്കറുടെ ജീവചരിത്രം പഠിപ്പിക്കണമെന്ന് സ്‌പീക്കർ

mb-rajesh

കൊച്ചി: ആർ.എസ്.എസ് നേതാവ് എം.എസ്. ഗോൾവാൾക്കറുടെ ജീവചരിത്രം സർവ്വകലാശാലകളിൽ പഠിപ്പിക്കുന്നതിന്റെ പേരിൽ വിവാദം വേണ്ടെന്നും വിമർശനാത്മക ചിന്തയുണ്ടാക്കാൻ അത് സഹായിക്കുമെന്നും സ്പീക്കർ എം.ബി. രാജേഷ്.

സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായിരുന്ന ടി.കെ.സി. വടുതലയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തിനും ഭരണഘടനയ്ക്കുമെതിരെ വെല്ലുവിളികൾ ഉയരുമ്പോൾ എല്ലാ ഓർമ്മകളും നമുക്ക് ആയുധമാണ്. മനുവാദത്തിൽ അധിഷ്ഠിതമായ മതരാഷ്ട്രത്തിന്റെ പ്രയോഗമാണ് രാജ്യത്ത് നടക്കുന്നത്. ഈ സന്ദർഭത്തിൽ ടി.കെ.സി വടുതലയെപ്പോലെ ഉറച്ച ജനാധിപത്യ മതനിരപേക്ഷ വാദിയായ ഒരാളെ ഓർക്കുന്നതിൽ വലിയ രാഷ്ട്രീയപ്രാധാന്യമുണ്ടെന്ന് സ്പീക്കർ പറഞ്ഞു.

ഹൈബി ഈഡൻ എം.പി. അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MB RAJESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.