കോട്ടക്കൽ:കെ.എസ്.ഇ.ബി പുരപ്പുറ സോളാർ പദ്ധതിയായ സൗര രണ്ടാംഘട്ടത്തിന്റെ വേങ്ങര നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം ഒതുക്കുങ്ങൽ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ഉപഭോക്താവിന്റെ വീട്ടിൽ സ്ഥാപിച്ച സോളാർ പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് പി. കെ കുഞ്ഞാലികുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട്, സ്റ്റാൻഡിംഗ് കമ്മിറ്റീ ചെയർമാൻ കമറുദ്ധീൻ, വാർഡ് മെമ്പർ സീനത്ത്, ഫൈസൽ കങ്കാള്ളത്ത്, കോയക്കുട്ടി, തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷീബ, തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഒ പി വേലായുധൻതുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |