തിരുവനന്തപുരം: 'ദേശീയ ബാല ചിത്രരചനാ മത്സരം 2022' ജില്ലയിൽ 22ന് നടക്കും.രാവിലെ 10ന് മുതൽ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി.എസിലും തൈക്കാട് ശിശുക്ഷേമസമിതി ഓഫീസിലുമായാണ് മത്സരം നടക്കുക.അഞ്ച് മുതൽ 16 വയസു വരെയുള്ള ജനറൽ വിഭാഗത്തിനും അഞ്ച് മുതൽ 18 വയസുവരെയുള്ള ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകമായാണ് മത്സരം.രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും.പങ്കെടുക്കുന്നവർ സ്കൂൾ ഐ.ഡി കാർഡ് അല്ലെങ്കിൽ സാക്ഷ്യപത്രം ഹാജരാക്കണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.വരയ്ക്കാനുള്ള കടലാസ് ശിശുക്ഷേമ സമിതി നൽകും.വിവരങ്ങൾക്ക് ഫോൺ.9447863947, 7592950042.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |