SignIn
Kerala Kaumudi Online
Saturday, 27 April 2024 6.35 AM IST

ജോസിന്റെ വരവ് തുണച്ചെന്ന് സി.പി.എം സംഘടനാ റിപ്പോർട്ട്

cpm

കോട്ടയം: ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനം ജില്ലയിൽ ഗുണകരമായെന്ന് സി.പി.എം പ്രവർത്തന റിപ്പോർട്ട്. ന്യൂനപക്ഷങ്ങളിൽ പ്രത്യേകിച്ച്, ക്രിസ്ത്യൻ വിഭാഗം ഇടതുമുന്നണിയോട് കൂടുതൽ അടുക്കാൻ കേരളാകോൺഗ്രസിന്റെ വരവ് കാരണമായി. അതേസമയം പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച് സ്വയംവിമർശനവും റിപ്പോർട്ടിലുണ്ട്.

യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസിനെ അകറ്റുന്നതിൽ പാർട്ടി ജില്ലാ നേതൃത്വത്തിന് ഫലപ്രദമായി ഇടപെടാനായി. ജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളുടെയും ഭരണം പിടിക്കാൻ കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ പാലായിലെയും കടുത്തുരുത്തിയിലേയും തോൽവി ജാഗ്രത കുറവ് മൂലം സംഭവിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കേരള കോൺഗ്രസ് മുന്നണിയുടെ ഭാഗമായതോടെ ജില്ലയിലെ ഒമ്പതിൽ അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫിന് വിജയിക്കാനായി. വൈക്കം നിയോജകമണ്ഡലത്തിൽ 50 ശതമാനത്തിലേറെ വോട്ട് നേടി. കുമരകം പഞ്ചായത്തിൽ 55 ശതമാനത്തിലേറെ വോട്ടാണ് നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയത്.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം ജില്ലാ സെക്രട്ടറി എ.വി.റസലാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. ഗ്രൂപ്പ് ചർച്ചയ്ക്കു ശേഷം വൈകുന്നേരത്തോടെ പൊതു ചർച്ചയും ആരംഭിച്ചു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവൻ, വൈക്കം വിശ്വൻ, ഡോ. ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, എം.സി. ജോസഫൈൻ, എളമരം കരിം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.എം. മണി, കെ.ജെ. തോമസ്, പി. രാജീവ്, സംസ്ഥാന സമിതിയംഗം വി.എൻ. വാസവൻ എന്നിവർ സമ്മേളത്തിൽ മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്.

 റസൽ തുടരും,​

വാസവൻ ഒഴിവാകും

നിലവിലെ ജില്ലാ സെക്രട്ടറി എ.വി. റസൽ തുടരും. സംസ്ഥാന സമിതിയംഗം കൂടിയായ മന്ത്രി വി.എൻ. വാസവനും മുതിർന്ന അംഗം എം.ടി. ജോസഫും സെക്രട്ടേറിയറ്റിൽനിന്നും ഒഴിവാകും. വി.എൻ. വാസവൻ മന്ത്രിയായതിനെത്തുടർന്ന് ഒമ്പതു മാസം മുമ്പാണ് റസൽ സെക്രട്ടറിയാകുന്നത്. ജില്ല കമ്മിറ്റിയിൽ രണ്ട് അംഗങ്ങളേക്കൂടി ഉൾപ്പെടുത്തിയേക്കും. 75 വയസുകഴിഞ്ഞവരെ ഒഴിവാക്കും. പി.എൻ. പ്രഭാകരൻ, എം.ടി. ജോസഫ് എന്നിവർ ഒഴിവാകും. ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, പ്രസിഡന്റ് കെ.ആർ. അജയ്, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കമ്മിറ്റിയിലില്ലാത്ത തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി ശെൽവരാജ്, വാഴൂർ ഏരിയാ സെക്രട്ടറി വി.ജി. ലാൽ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തും. പകരം മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവായ കൃഷ്ണകുമാരി രാജശേഖരനും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് റെജി സഖറിയായും സെക്രട്ടേറിയറ്റിൽ ഇടംനേടും. കെ. അനിൽകുമാർ, പി.ജെ. വർഗീസ്, ജോയി ജോർജ് എന്നിവരും പരിഗണനയിലുണ്ട്. പ്രായപരിധിയിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽനിന്നും വൈക്കം വിശ്വനും കെ.ജെ. തോമസും ഒഴിവാകും. ഇവർക്കും പകരമായി ജില്ലാ സെക്രട്ടറി എ.വി. റസലും, കെ. സുരേഷ് കുറുപ്പും സംസ്ഥാന കമ്മിറ്റിയിലെത്താനാണ് സാദ്ധ്യത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CPM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.