തൃശൂർ: കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി റോഡിലൂടെയുള്ള ആനയെഴുന്നള്ളിപ്പിന് മൂന്ന് ആനകൾക്ക് അനുമതി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാറും, വി.ആർ. സുനിൽകുമാർ എം.എൽ.എയും ജില്ലാഭരണകൂടവുമായി നടന്ന ചർച്ചയിലാണ് അനുമതിയായത്. നേരത്തെ ഒരു ആനയ്ക്കാണ് എഴുന്നള്ളിപ്പിന് അനുമതി നൽകിയിരുന്നത്. താലപ്പൊലി നാളുകളിൽ നാല് ദിവസവും രാത്രിയും പകലും നടക്കുന്ന എഴുന്നള്ളത്തിനെ സംബന്ധിച്ച് നേരത്തെ ധാരണയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |