SignIn
Kerala Kaumudi Online
Friday, 26 April 2024 9.23 PM IST

മൈജിയിലും മൈജി ഫ്യൂച്ചറിലും 'അവിശ്വസനീയ" വിലക്കുറവ്

myg

 ഉത്പന്നങ്ങൾക്ക് ഇന്നും നാളെയും വൻ വിലക്കുറവ്.

കോഴിക്കോട്: കേരളത്തിലെ മൈജി, മൈജി ഫ്യൂച്ചർ സ്‌റ്റോറുകളിൽ ഇന്നും നാളെയും ഡിജിറ്റൽ ഗാഡ്‌ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും 'അവിശ്വസനീയ വിലക്കുറവ്" ഓഫർ. സൂപ്പർകൂൾ ഓഫറോടെ കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള എ.സികൾ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാം. 38,990 രൂപയുടെ എ.സിക്ക് കില്ലർപ്രൈസ് ഓഫറിലൂടെ വില 23,990 രൂപ. ഡൗൺപേമെന്റില്ലാതെ ഏറ്റവും കുറഞ്ഞ മാസത്തവണകളിലും എ.സി സ്വന്തമാക്കാം.

സ്മാർട്ട്ഫോണുകൾക്ക് കോംബോ ഓഫറും വിലക്കിഴിവുമുണ്ട്. 599 രൂപയുടെ ഫീച്ചർ ഫോണുകൾ മുതൽ മൈജിയിൽ ലഭിക്കും. സമാർട്ട്ഫോണുകൾക്കൊപ്പം സമ്മാനങ്ങളും നേടാം. മൈജി ഫ്യൂച്ചറിൽ 6,490 രൂപയ്ക്കുമുതൽ വാഷിംഗ് മെഷീനുകൾ ലഭിക്കും. 9,990 രൂപ മുതലാണ് റഫ്രിജറേറ്റർ വില. ഹോം അപ്ളയൻസസുകൾക്ക് ആകർഷക ഫിനാൻസ് ഓഫറുകളുമുണ്ട്. വിപുലമായ കളക്ഷനുകളോടെ സ്മാൾ അപ്ളയൻസസുകൾക്ക് 50 ശതമാനം വരെയാണ് വിലക്കുറവ്.

7,999 രൂപ മുതലാണ് 32 ഇഞ്ച് എൽ.ഇ.ഡി ടിവികൾക്ക് വില. തിരഞ്ഞെടുത്ത സ്മാർട്ട് ടിവികൾ 50 ശതമാനം വരെയാണ് വിലക്കുറവ്. ലാപ്‌ടോപ്പുകൾക്കും ആകർഷക കളക്ഷനും ഓഫറുകളുമുണ്ട്. 18,990 രൂപ മുതലാണ് ലാപ്‌ടോപ്പുകൾക്ക് വില. 1,750 രൂപമുതൽ ഇ.എം.ഐ പ്ളാനുമുണ്ട്. എല്ലാ ലാപ്‌ടോപ്പുകൾക്കും ഫിനാൻസ് സൗകര്യമുണ്ട്. കില്ലർ പ്രൈസ് ഓഫറുകളില്ലാത്ത ലാപ്‌ടോപ്പുകൾക്ക് ആയിരം രൂപ കാഷ് ഡിസ്കൗണ്ടുണ്ട്. ഫെഡറൽ ബാങ്കുമായി ചേർന്നുള്ള മൈജി എക്‌സ്ക്ളുസീവ് കാഷ്ബാക്ക് ഓഫറുകളിലൂടെ 3,750 രൂപവരെ കാഷ്‌ബാക്കും നേടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MYG, MYG FUTURE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.